താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ 15 തസ്തികകള്‍ അനുവദിച്ചു: മന്ത്രി കെ കെ ശൈലജ

താമരശ്ശേരി: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് 15 തസ്—തികകള്‍ അനുവദിച്ചെന്ന് ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. താമരശ്ശേരി താലൂക്ക് ആശുപത്രി ആര്‍ദ്രം പദ്ധതി പ്രഖ്യാപനവും ഒ പി  കാഷ്യാലിറ്റി ബ്ലോക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ആരോഗ്യരംഗം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ ഏറെ  മുന്നിലാണ്. ശിശുമരണ നിരക്കും മാതൃമരണനിരക്കും ഇന്ത്യയുടെ പൊതു നിരക്കിനേക്കാള്‍ കുറവാണ്. ഇതെല്ലാം ആരോഗ്യ രംഗത്തിന്റെ നേട്ടങ്ങളാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ വിവിധ പഞ്ചായത്തുകള്‍ക്ക് മൊത്തമായി പോലും ഒരു ഹെല്‍ത്ത് സെന്റര്‍ ഇല്ല. എന്നാല്‍ കേരളത്തില്‍ ഒരോ പഞ്ചായത്തിനും ഓരോ ഹെല്‍ത്ത് സെന്ററുണ്ട്. ദിവസേന ആയിരകണക്കിന് ആളുകള്‍ക്ക് രക്തം നല്‍ക്കുന്ന ആര്‍സിസിയെ തകര്‍ക്കാനും താറടിച്ച് കാണിക്കാനും ചില കേന്ദ്രങ്ങളില്‍ നീക്കം നടക്കുന്നുണ്ട്.
ഇത് ബോധപൂര്‍വമുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു. കാരാട്ട് റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ. വി ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്തംഗം വി ഡി ജോസഫ്,  താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് കെ വി മുഹമ്മദ്, മുന്‍ എംഎല്‍എ സി മോയിന്‍കുട്ടി, ഡിപിഎം ഡോ. ബിജോയ്, ബ്ലോക്ക് പഞ്ചായത്തംഗം എ പി ഹുസൈന്‍, വാര്‍ഡ് മെമ്പര്‍  മഞ്ജിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിയാമ്മ ജോര്‍ജ്,  താലൂക്ക് ആശുപത്രി സൂപ്രണ്ട് എം കേശവനുണി സംസാരിച്ചു.

RELATED STORIES

Share it
Top