താമരശ്ശേരി ചുരം: ഉപരോധവും ധര്‍ണയും

താമരശ്ശേരി: ചുരം സംരക്ഷിക്കുക, ചുരം റോഡ് പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ താമരശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിവാരത്ത് റോഡ് ഉപരോധവും ധര്‍ണയും നടത്തി.
മണ്ഡലം സെക്രട്ടറി പി സി നാസര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു. ഉപരോധത്തിനുപുതുപ്പാടി പഞ്ചായത്ത് എസ്ഡിപിഐ പ്രസിഡന്റ് അനസ് ഗുരിക്കള്‍, സെക്രട്ടറി അബ് നാസിര്‍ എലോക്കര, ബ്രാഞ്ച് സെക്രട്ടറി അസീസ് അടിവാരം നേതൃത്വം നല്‍കി.
ഉപരോധത്തെ തുടര്‍ന്നുള്ള ധര്‍ണയില്‍ താജുദ്ധീന്‍ കക്കാട്, സിറാജ് തച്ചംപൊയില്‍, ശംസു കുഞ്ഞുകുളം, സിദ്ദീഖ് കരുവന്‍പൊയില്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ധ സെന്‍ട്രല്‍ കമ്മിറ്റി വക്താവ് നാഫി കൊട്ടരക്കോത്ത്, സിദ്ദീഖ് കുഞ്ഞുകുളം സംസാരിച്ചു.

RELATED STORIES

Share it
Top