താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത്; കെ വി മുഹമ്മദ് ചുമതലയേറ്റു

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ വി മുഹമ്മദ് ചുമതലയേറ്റു.  അസുഖത്തെ തുടര്‍ന്ന് കെ സി മാമു വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്. മടവൂര്‍ കൃഷി ഓഫിസര്‍ ഇന്ദു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
യുഡിഎഫിലെ കെ സരസ്വതി കെ വി മുഹമ്മദിന്റെ പേര് വൈസ് പ്രസിഡന്റ്് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും പി പി അബ്ദുല്‍ ഗഫൂര്‍ പിന്താങ്ങുകയുമായിരുന്നു. എല്‍ഡിഎഫി ലെ സ്ഥാനാര്‍ഥി അഡ്വ. ഒ കെ അഞ്ജു ആയിരുന്നു. കെ വി മുഹമ്മദിന് 12 ഉം ഒ കെ അഞ്ജുവിന് ആറും വോട്ടുകള്‍ ലഭിച്ചു. മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന കെ വി മുഹമ്മദ് കുടുക്കിലുമ്മാരം ഒമ്പതാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്.വികസന സ്ഥിരം സമിതി അധ്യക്ഷയായി മുസ്‌ലിം ലീഗിലെ മഞ്ജിത കുറ്റിയാക്കിലിനെയും തിരഞ്ഞെടുത്തു. ഗ്രാമപ്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുമോദന യോഗം മുന്‍ എംഎല്‍എ വി എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് ഹാജറ കൊല്ലരുകണ്ടി അധ്യക്ഷത വഹിച്ചു. നവാസ് ഈര്‍പ്പോണ ,സെക്രട്ടറി പി കെ അബ്ദുല്‍ ബഷീര്‍, എ അരവിന്ദന്‍, പി സി ഹബീബ് തമ്പി, കെ എം അഷ്‌റഫ്, കെ സരസ്വതി, പി ഗിരീഷ്‌കുമാര്‍, ജെസ്സി ശ്രീനിവാസന്‍, പി എം ജയേഷ്, ഒ കെ അഞ്ജു, എ പി മുസ്തഫ, വിനോദന്‍  പി പി ഹാഫിസ് റഹിമാന്‍  സംസാരിച്ചു.

RELATED STORIES

Share it
Top