താന്‍ ഹിന്ദു വൈഷ്ണവനെന്ന് അമിത് ഷാ

മുംബൈ: താന്‍ ഹിന്ദു വൈഷ്ണവനെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മുംബൈയില്‍ ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ചു നടന്ന റാലിക്കു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഹിന്ദ”(പിന്നാക്ക വിഭാഗക്കാരന്‍) യല്ലെന്നും അഹിന്ദുവായ നേതാവാണെന്നും അമിത് ഷാ പ്രസ്താവിച്ചിരുന്നു.ഇതിനു മറുപടിയായി അമിത് ഷാ ഹിന്ദുവാണോയെന്നു വ്യക്തമാക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ജൈനമതത്തില്‍ പെട്ട അമിത് ഷാ തന്നെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ബിജെപി അധ്യക്ഷന്‍ താന്‍ ജൈനനല്ലെന്ന് വ്യക്തമാക്കിയത്. താന്‍ ഹിന്ദു വൈഷ്ണവനാണ്. ജൈനനല്ല. എന്നാല്‍ സിദ്ധരാമയ്യ ഹിന്ദുവാണെന്ന് തെളിയിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top