താന്‍ രഹ്നയെ കാണുകയോ തന്നെ ഫോണില്‍ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് കെവിന്റെ പിതാവ്

കോട്ടയം: താന്‍ നീനുവിന്റെ മാതാവ് രഹ്നയെ നാളിതുവരെ കാണുകയോ തന്നെ ഫോണില്‍ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് കൊല ചെയ്യപ്പെട്ട കെവിന്റെ പിതാവ് ജോസഫ്. കെവിന്റെ പിതാവിനെ കണ്ടിരിന്നെന്നും തനിക്ക് ഒന്നര വര്‍ഷമായി മകനുമായി യാതൊരു ബന്ധവും ഇല്ലെന്ന് ജോസഫ് പറഞ്ഞതായി രഹ്്‌ന മാധ്യമങ്ങളോട്ട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ജോസഫിന്റെ പ്രതികരണം.
കോട്ടയത്ത് രഹ്്‌ന എത്തുന്നുണ്ടെന്ന വിവരം ചില ചാനല്‍ പ്രവര്‍ത്തകര്‍ വിളിച്ച് പറഞ്ഞിരുന്നെങ്കിലും താന്‍ വര്‍ക്ക്‌ഷോപ്പിലായതിനാല്‍ ടിവിയില്‍ പോലും അവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. നീനുവിന് വജ്രമാലയുള്ളതായി തനിക്കറിയില്ലെന്നും ഒരു വജ്രമോതിരം ഉണ്ടായിരുന്നതായും അതു കുട്ടികള്‍ (കെവിനും നീനുവും) ഏറ്റുമാനൂരിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണയം വച്ചതിന്റെ രേഖ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അതു താമസിയാതെ തിരിച്ചെടുക്കുമെന്നും ജോസഫ് പറഞ്ഞു. ഒരു മാലയുണ്ടായിരുന്നത് ഇപ്പോഴും നീനുവിന്റെ കഴുത്തില്‍ കിടപ്പുണ്ട്. നീനുവിന് മാനസിക രോഗമുണ്ടെന്നും അതിനു ചികില്‍സ നടത്തിയിട്ടുണ്ടെന്നുള്ള മാതാവിന്റെ പ്രതികരണത്തോട് അങ്ങനെയെങ്കില്‍ ചികില്‍സാരേഖകള്‍ അവര്‍ കാണിക്കട്ടെയെന്നും കെവിന്റെ പിതാവ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top