താന്‍ ബ്രഹ്മജ്ഞാനി; പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നത് പാപമല്ലെന്ന് ആശാറാം കരുതിയിരുന്നു

ജോധ്പൂര്‍: ബ്രഹ്മജ്ഞാനിയായ താന്‍ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നത് തെറ്റല്ലെന്ന് ആശാറാം ബാപ്പു വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ അനുയായിയുടെ വെളിപ്പെടുത്തല്‍.
പ്രായപൂര്‍ത്തിയാവാത്ത ദലിത് പെ ണ്‍കുട്ടിയെ വിവാദ ആള്‍ദൈവം ആശാറാം ബാപ്പു പീഡിപ്പിച്ച കേസിന്റെ വിചാരണാ വേളയിലായിരുന്നു അനുയായിയായ രാഹുല്‍ കെ സച്ചാറിന്റെ വെളിപ്പെടുത്തല്‍. കേസില്‍ കഴിഞ്ഞ ദിവസം ബാപ്പുവിനെ ആജീവനാന്ത തടവിന് ശിക്ഷിച്ചിരുന്നു.
താന്‍ ബ്രഹ്മജ്ഞാനിയാണെന്നും തനിക്ക് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ആശാറാം പറഞ്ഞിരുന്നത്. ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ ആശാറാം മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും സച്ചാര്‍ വെളിപ്പെടുത്തിയെന്ന് 453 പേജുള്ള വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആശാറാം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും സച്ചാര്‍ വെളിപ്പെടുത്തുന്നുണ്ട്.
തനിക്കു വേണ്ട പെണ്‍കുട്ടികളെ അടുക്കലെത്തിക്കാ ന്‍ ആശാറാമിനൊപ്പം മൂന്നു സ്ത്രികള്‍ ഉണ്ടായിരുന്നു. പെ ണ്‍കുട്ടികളെ അടുത്തെത്തിക്കാന്‍ രാത്രി ടോര്‍ച്ച് തെളിച്ചാണ് ആശാറാം സിഗ്നല്‍ നല്‍കിയിരുന്നതെന്നും രാഹുല്‍ കെ സച്ചാര്‍ വെളിപ്പെടുത്തുന്നു. ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സുപ്രധാന സാക്ഷിമൊഴികളിലൊന്നായിരുന്നു രാഹുല്‍ സച്ചാറിന്റേത്. അതിനാല്‍, കേസിന്റെ വിചാരണ ആരംഭിച്ച ശേഷം 2004ല്‍ ഇദ്ദേഹത്തിനെതിരേ ആക്രമണവും നടന്നിരുന്നു.
അതേസമയം, വിവാദ ആള്‍ദൈവം ആശാറാം ബാപ്പു പീഡനക്കേസില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതോടെ അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലപ്പേരുകളില്‍ മാറ്റം വരുത്തുമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു. ആരും നിയമത്തിനതീതരല്ലെന്നും ചൗഹാന്‍ കോടതിവിധിയോട് പ്രതികരിച്ചു. ഭോപാലിലെ രണ്ടു പ്രദേശങ്ങള്‍ക്കാണ് ആശാറാം ബാപ്പുവിന്റെ പേരുള്ളത്. പേരുമാറ്റം ആവശ്യപ്പെട്ടു ചില സാമൂഹിക പ്രവര്‍ത്തകരും നേരത്തേ രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top