താന്‍സാനിയയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 35 മരണംആരുഷ: ഉത്തര താന്‍സാനിയയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 35 പേര്‍ മരിച്ചു. 32 കുട്ടികളും രണ്ട് അധ്യാപകരും ബസ് ഡ്രൈവറുമാണ് മരിച്ചത്. രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ നില അതീവഗുരുതരമാണ്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ആരുഷയിലെ പ്രൈമറി സ്‌കൂളില്‍ നിന്നു മറ്റൊരു സ്‌കൂളില്‍ പരീക്ഷ എഴുതാനായി പോവുന്നതിനിടെയാണു സംഭവം. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നു മേഖലാ പോലിസ് കമാന്‍ഡര്‍ ചാള്‍സ് മുകുംബോ അറിയിച്ചു. അപകടത്തില്‍ പ്രസിഡന്റ് ജോണ്‍ മുഗുഫുലി നടുക്കവും ദുഃഖവും രേഖപ്പെടുത്തി. അപകടം ദേശീയ ദുരന്തമാണെന്നും പ്രസിഡന്റ് പറഞ്ഞു.

RELATED STORIES

Share it
Top