താനൊരിക്കലും പീഡകന്‍ ആയിരുന്നില്ലെന്ന് ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: തനിക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കു പരസ്യമായി ക്ഷമ ചോദിച്ചതിനു പിറകെ വിശദീകരണവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്.
ആരോപണങ്ങള്‍ക്കു പിറകെ താനും കുടുംബവും പീഡിപ്പിക്കപ്പെടുകയാണെന്നും താനൊരിക്കലും ഒരു പീഡകനായിരുന്നില്ലെന്നും അങ്ങനെ ആവാന്‍ കഴിയില്ലെന്നുമാണ് ചേതന്‍ ഭഗത് ബുധനാഴ്ച ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയത്.
പുറത്തുവന്ന യുവതിയുമായുള്ള സംഭാഷണത്തിനു മറ്റൊരു പശ്ചാത്തലമുണ്ട്. ഇതുമായി ബന്ധപ്പെട്ടു ഭാര്യയോടും യുവതിയോടും ക്ഷമാപണം നടത്തിയതാണ്. ഇതിനൊക്കെ പുറമെ ഇതു വ്യക്തിപരമായ കാര്യം മാത്രമാണ്. എന്നാല്‍ ബലാല്‍സംഗം, ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വലിയ കുറ്റകൃത്യങ്ങളുടെ കൂട്ടത്തിലാണു തന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നത്. ആരോപണത്തിനു ശേഷം തന്റെ പുസ്തകത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായും ചേതന്‍ ഭഗത് പറഞ്ഞു.

RELATED STORIES

Share it
Top