താനൂര്‍ അക്രമം: തീവ്രവാദ ഗ്രൂപ്പ് സാന്നിധ്യം അന്വേഷിക്കും- മന്ത്രി

താനൂര്‍: താനൂരിലണ്ടായ വ്യാപാരസ്ഥാപനങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്ത അക്രമികളെ നിയമത്തിന്റെ മുന്നില്‍ കെണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. താനൂരില്‍ അക്രമണകാരികള്‍ തകര്‍ത്ത കടകള്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന് പിന്നില്‍ തീവ്രവാദി ഗ്രൂപ്പുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു കണ്ടെത്തും. അക്രമത്തില്‍ തകര്‍ന്ന കടക്കാരോട് മന്ത്രി ക്ഷമചോദിച്ചു കൊണ്ട് തകര്‍ത്തകടകള്‍ പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിനുള്ള മുഴുവന്‍ ചെലവും മന്ത്രിയുടെയും സ്ഥലം എംഎല്‍എയുടെയും മറ്റുവ്യക്തികളുടെയും കൂട്ടായ്മയില്‍ നിര്‍വഹിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
അവിടെ വച്ച് തന്നെ സംഭാവന നല്‍കിയവരുടെ പേരുകള്‍ പ്രഖ്യാപിച്ചു. സന്മനസുള്ള വരോട് പങ്കുചേരാനും മന്ത്രി അഭ്യര്‍ത്ഥിച്ചു. മന്ത്രിയുടെ കൂടെ വി അബ്ദുറഹിമാന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ അമിത് മീണ, സിപിഎം ജില്ലാകമ്മിറ്റി അംഗം ഇ ജയന്‍, കുട്ടായി ബഷീര്‍ എന്നിവര്‍ അനുഗമിച്ചു.

RELATED STORIES

Share it
Top