താനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് അക്രമം; ഇന്ന് ഹര്‍ത്താല്‍

താനൂര്‍: താനൂരില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ ജയനു നേരെയും സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെയും ആര്‍എസ്എസ് ആക്രമണം.  ഞായറാഴ്ച രാത്രി എട്ടോടെ ഒഴൂര്‍ ഇല്ലത്തപ്പടിയില്‍ വച്ചാണ്  ആക്രമണം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വിവേക്, അഭിജിത്ത്, ഹാഷിം, മണി, മനോജ് എന്നിവര്‍ക്കും പരിക്കേറ്റു. അയ്യായയില്‍ നടക്കുന്ന സിപിഎം പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റവരെ തിരൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒഴൂരിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ ആര്‍എസ്എസ് സംഘം ഒഴൂരിലെ ഡിവൈഎഫ്‌ഐ ബസ് സ്റ്റോപ്പ് ആക്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു ഇ ജയന്‍ പ്രദേശത്തെത്തിയത്. തുടര്‍ന്ന് ഇ ജയനെയും ആക്രമിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പേ ഇല്ലത്തപ്പടിയിലെ ഡിവൈഎഫ്‌ഐ പ്രചാരണ ബോര്‍ഡുകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ തിരൂരില്‍ പ്രകടനം നടത്തി.ഇന്നുരാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഒഴൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top