താനൂരില്‍ വികസനം മുരടിച്ചു

താനൂര്‍: രണ്ടു വര്‍ഷത്തിലധികമായി ഒഴൂര്‍ പഞ്ചായത്തില്‍ ഭരണം നടത്തുന്ന ഇടതുപക്ഷ ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം പഞ്ചായത്തിന്റെ വികസനം മുരടിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കോടികള്‍ ചിലവഴിച്ച് ഗതാഗത യോഗ്യമാക്കിയ മുഴുവന്‍ റോഡുകളും കാല്‍നടയാത്രക്കു പോലും സാധിക്കാത്ത വിധം തകര്‍ന്ന് കിടക്കുകയാണെന്നും ഐയുഎംഎല്‍ ഭാരവാഹികള്‍ താനൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
33 കോടി രൂപ വകയിരുത്തി കഴിഞ്ഞ ഭരണ സമിതിയുടെ ശ്രമഫലമായി കൊണ്ടുവന്ന ജലനിധി പദ്ധതിയുടെ എഗ്രിമെന്റ് കാലാവധി പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല പഞ്ചായത്തിന്റെ വിഹിതം നല്‍കാത്തതില്‍ സ്തംഭിച്ചു കിടക്കുകയാണെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി പഞ്ചായത്തിലെ പാവപ്പെട്ട ഒരാള്‍ക്ക് പോലും വീട് നിര്‍മാണത്തിന് സഹായം നല്‍കിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുസ്്‌ലിംലീഗ് നേതാക്കളായ നൂഹ് കരിങ്കപ്പാറ, ബി സൈതലവി ഹാജി, പി എന്‍ കുഞ്ഞാവുഹാജി, കെ ടി റസാഖ്, എംവൈഎല്‍ സെക്രട്ടറി പി കെ ഇസ്മയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top