താനൂരില്‍ വര്‍ഗീയ വിഷം ചീറ്റി വിഎച്ച്പി പ്രകടനം

താനൂര്‍: താനൂരില്‍ വര്‍ഗീയ വിഷം ചീറ്റി വിഎച്ച്പി പ്രകടനം. ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ കടകള്‍ക്ക് നേരെ നടന്ന അക്രമത്തെ വര്‍ഗീയ വല്‍കരിച്ച് മുസ്‌ലിംകള്‍ക്കു നേരെ ഭീഷണിയും തെറിയഭിഷേകവും നടത്തിക്കൊണ്ടാണു വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. ഇരു വിഭാഗത്തില്‍ പെട്ടവരുടെയും കടകള്‍ക്കു നേരെ ഹര്‍ത്താലില്‍ ആക്രമം നടന്നിട്ടും ഒരു കൂട്ടരുടെ കടകള്‍ ആക്രമിച്ചു എന്നരീതിയിലാണു പ്രകടനത്തില്‍ വിളിച്ചുപറഞ്ഞത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ വിഎച്ച്പി പ്രവര്‍ത്തകരാണു പ്രകടനം നടത്തിയത്.
മെയ് രണ്ട് മാറാട് ഞങ്ങള്‍ മറന്നിട്ടില്ല, മുസ്്‌ലിങ്ങളെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ല, വീട്ടില്‍ കിടന്നുറങ്ങാന്‍ സമ്മതിക്കില്ല, എന്നി ങ്ങനെ പ്രകോപനപരമായരീതിയിലായിരുന്നു പ്രകടനത്തില്‍ ഉടനീളം മുദ്രാവാക്യം വിളിച്ചത്. ചിറക്കല്‍ നിന്നു തുടങ്ങിയ പ്രകടനം  ശോഭ പറമ്പ് അമ്പല പരിസരത്ത് സമാപിച്ചു.

RELATED STORIES

Share it
Top