താനാളൂരിനെ കേരള വെറ്ററിനറി യൂനിവേഴ്‌സിറ്റി ദത്തെടുത്തു

മലപ്പുറം: ക്ഷീരോല്‍പ്പാദന രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കിടെ താനാളൂര്‍ പഞ്ചായത്തിനെ കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂനിവേഴ്—സിറ്റി ദത്തെടുത്തു. വയനാട് പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റിയില്‍ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ: കോശി ജോണ്‍ വി അബ്ദുറഹ്മാന്‍ എംഎല്‍എയ്ക്ക് പഞ്ചായത്തുമായുള്ള ധാരണാപത്രം കൈമാറി.
കന്നുകാലികള്‍ക്കാവശ്യമായ ധാതുലവണ മിശ്രിതം ലഭ്യമാക്കി മികച്ച പാലുല്‍പ്പാദനത്തിന്  താനാളൂര്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച  ഏരിയ സ്‌പെസിഫിക് മിനറല്‍ മിക്‌സ്ചര്‍ നൂതന പദ്ധതിയും  ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടങ്ങാനിരിക്കുന്ന 68 വീടുകളുടെ ധനസഹായ കൈമാറ്റവും  ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച ആറ് വീടുകളുടെ താക്കോല്‍ദാനവും പഞ്ചായത്തു തലത്തിലെ പ്രാദേശിക വാര്‍ത്തകളും സര്‍ക്കാര്‍ വകുപ്പുകളുടെ ആനുകൂല്യങ്ങളും ഓഫീസ് വിവരങ്ങളും മറ്റ് അറിയിപ്പുകളും ജനങ്ങളിലെത്തിക്കാന്‍ പഞ്ചായത്ത് ആരംഭിച്ച  എന്റെതാനാളൂര്‍മൊബൈല്‍ ആപ്പും അബ്ദുറഹിമാന്‍  എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ലൈഫ് ഭവനത്തിന്റെ താക്കോല്‍ കരുപറമ്പില്‍ കാര്‍ത്ത്യായനിയ്ക്കാണ് എംഎല്‍എ കൈമാറിയത്. ലൈഫ് പദ്ധതി പ്രകാരമുള്ള ധനസഹായത്തിന്റെ ആദ്യഘടു മൂത്തേടത്ത് കാട്ടില്‍ ലക്ഷ്മി ഏറ്റുവാങ്ങി. താനാളൂര്‍ പഞ്ചായത്തില്‍ കന്നുകാലി സര്‍വ്വെയ്ക്ക് നേത്യത്വം നല്‍കിയ വയനാട് വെറ്ററിനറി യൂനിവേഴ്—സിറ്റി എന്‍എസ്എസ് ടീമിനും എംഎല്‍എ പഞ്ചായത്തിന്റെ സ്—നേഹോപഹാരം സമ്മാനിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ താനൂര്‍ മണ്ഡലത്തില്‍ 350 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായെന്നും സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ താഴെതട്ടിലേക്ക് എത്തിക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്നും എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. മീനടത്തൂര്‍ ഗവ: ഹൈസ്—കൂളില്‍ നടന്ന ചടങ്ങില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെഎ റസാഖ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം വി പി സുലൈഖ, താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം മല്ലിക, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് സഹദേവന്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സമീര്‍ തുറുവായില്‍, കിന്‍ഫ്ര ഡയറക്ടര്‍ ഇ ജയന്‍, വെറ്ററിനറി യൂനിവേഴ്—സിറ്റി മാനേജ്—മെന്റ് കമ്മിറ്റിയംഗം ഡോ: ലിബ ചാക്കോ, ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ: ബേബി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുറസാഖ്, പി എസ് അബ്ദുല്‍ഹമീദ് ഹാജി, ടി ആലിഹാജി, കുഞ്ഞുമീനടത്തൂര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജി, താനാളൂര്‍ പഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഡോ: പി കാര്‍ത്തികേയന്‍ സംസാരിച്ചു.

RELATED STORIES

Share it
Top