താജ്മഹലില്‍ ഇനി സന്ദര്‍ശകര്‍ക്ക് ചെലവഴിക്കാവുന്നത് മൂന്നു മണിക്കൂര്‍ മാത്രം

ആഗ്ര: ഏപ്രില്‍ ഒന്നുമുതല്‍ താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മൂന്നു മണിക്കൂര്‍ മാത്രമേ അവിടെ ചെലവഴിക്കാനാവൂ. തിരക്കു കുറയ്ക്കുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനുമാണിത്. പുതിയ സമയക്രമം സംബന്ധിച്ച് പുരാവസ്തുവകുപ്പ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
മനുഷ്യമലിനീകരണം കണക്കിലെടുത്ത് താജ്മഹലിലെ സന്ദര്‍ശകരുടെ സമയം നിയന്ത്രിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. വാരാന്ത്യങ്ങളിലും ഒഴിവു ദിവസങ്ങളിലും അരലക്ഷത്തിലേറെ പേര്‍ താജ്മഹല്‍ സന്ദര്‍ശിക്കുന്നുണ്ട്. 15 വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാകയാല്‍ എത്ര കുട്ടികള്‍ താജ്മഹലിലെത്തുന്നു എന്ന് കണക്കാക്കാനാവുന്നില്ല. നിശ്ചിത സമയത്തിനപ്പുറം ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top