താജുദ്ദീന്‍ ആലൂരിന് കായിക പ്രേമികളുടെ യാത്രയയപ്പ്ദമ്മാം: ഒരു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി മൈതാനങ്ങളില്‍ കളിച്ചും സംഘാടകനായും നിറഞ്ഞുനിന്ന പാലക്കാട് ആലൂര്‍ സ്വദേശി താജുദ്ദീന് സുഹൃത്തുക്കള്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. അഫ്താബ് സെവന്‍സ് ഫുട്ബോള്‍ മേളയുടെ വേദിയില്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ് ഉപഹാരം സമ്മാനിച്ചു. യുനൈറ്റഡ് എഫ്‌സി, യങ്സ്റ്റാര്‍, ഖത്വീഫ് എഫ്‌സി തുടങ്ങിയ ക്ലബ്ബുകളുടെ ജേഴ്സിയണിയുകയും ടീം മാനേജറായി ചുമതല വഹിക്കുകയും ചെയ്ത താജുദ്ദീന്‍ തന്റെ പ്രദേശമായ ആലൂരിലെ ജിംഖാന, എവൈസി ക്ലബ്ബുകള്‍ക്ക് വേണ്ടി നിരവധി മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ദമ്മാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍, കെഎംസിസി എന്നിവയില്‍ നിര്‍വാഹക സമിതിയംഗമായിരുന്നു. സക്കീര്‍ വള്ളക്കടവ്, അഷ്റഫ് തലപ്പുഴ, മുജീബ് കളത്തില്‍, സമീര്‍ സാം, തോമസ് തൈപറമ്പില്‍, റഷീദ് വേങ്ങര, സഫീര്‍ മണലൊടി, റഷീദ് ഒറ്റപ്പാലം, സാബിത്ത് പാവറട്ടി, സയ്യിദ് മമ്പാട് പരിപാടിയില്‍ സബന്ധിച്ചു. സഹീര്‍ മജ്ദാല്‍, റിയാസ് പട്ടാമ്പി, മന്‍സൂര്‍ മങ്കട, ഫൈസല്‍ പാച്ചു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top