താങ്ങുവില വര്‍ധന തട്ടിപ്പ്: കാര്‍ഷിക വിദഗ്ധര്‍

മുംബൈ: കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി തട്ടിപ്പെന്ന് കാര്‍ഷിക വിദഗ്ധര്‍. കാര്‍ഷിക വിളകളുടെ താങ്ങുവില 50 ശതമാനം വര്‍ധിപ്പിച്ച നടപടി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. സംഭരണവില വളരെ കുറച്ച ശേഷമാണ് താങ്ങുവില കേന്ദ്രം വര്‍ധിപ്പിച്ചത്. ഇതു കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേക്കാള്‍ വളരെ കുറവാണ് ഇപ്പോഴത്തെ സംഭരണവില. കര്‍ഷക ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യംവച്ചിരുന്നതെങ്കില്‍ സംഭരണവിലയാണ് ആദ്യം വര്‍ധിപ്പിക്കേണ്ടിയിരുന്നത്. ഇപ്പോഴത്തെ നടപടി തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. കര്‍ഷകര്‍ക്ക് ഇതുകൊണ്ട് യാതൊരു ഗുണവും ലഭിക്കുകയില്ലെന്നും കാര്‍ഷിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിതലസമിതി യോഗത്തിലാണ് 14 വേനല്‍ക്കാല വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരേയാണ്, മഹാരാഷ്ട്ര സര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നടപടികള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നയിച്ച നവാലെയടക്കമുള്ളവര്‍ രംഗത്തെത്തിയത്.

RELATED STORIES

Share it
Top