താക്കോല്‍ദാന പരിപാടിയില്‍ നിന്ന് തഴയാനുള്ള നീക്കം; മുസ്്‌ലിം ലീഗിന്റെ രാഷ്ട്രീയപകപോക്കലെന്ന് എസ്ഡിപിഐ

കൊണ്ടോട്ടി: മുനിസിപ്പാലിറ്റിയിലെ പിഎംഎവൈ ഭവനപദ്ധതിയുടെ താക്കോല്‍ദാന പരിപാടിയില്‍നിന്ന് എസ്ഡിപിഐയെ തഴയാനുള്ള നീക്കം മുസ്്‌ലിംലീഗിന്റെ രാഷ്ട്രീയപകപോക്കലാണെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി വിലയിരുത്തി. വികസനകാര്യത്തില്‍ എസ്ഡിപിഐ ഭരിക്കുന്ന എട്ടാം ഡിവിഷനുമായി കിടപിടിക്കാനോ, ക്രിയാത്മകമായി സംവദിക്കാനോ കഴിയാത്ത ലീഗിലെ ചില കൗണ്‍സിലര്‍മാരുടെ കുല്‍സിത ഇടപെടലുകളാണ് ഇത്തരം പകപോക്കലെന്ന് യോഗം അഭിപ്രായപ്പെട്ടു. നിര്‍മാണത്തിലിരിക്കുകയും പൂര്‍ത്തീകരിച്ചതുമായ നിരവധി പിഎംഎവൈ (അര്‍ബന്‍) ഉപയോക്താക്കള്‍ ഉള്ളതും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമായ ഒരു ഡിവിഷനിലെ കൗണ്‍സിലറെ സ്വന്തം താല്‍പര്യസംരക്ഷണാര്‍ത്ഥം തഴയുന്നത് അപഹാസ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ആനപ്ര, സെക്രട്ടറി അഷ്‌റഫ് ഒളവട്ടൂര്‍ എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ ഹകീം എന്നിവര്‍ സന്നിഹിതരായിരുന്നു. കൊണ്ടോട്ടി മുനിസിപ്പല്‍ സെക്രട്ടറി ബാവ തൈത്തോട്ടം, ഫൈസല്‍ മനാത്തൊടിക, കുഞ്ഞുട്ടി പാണാളി, റഷീദ് എം എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top