തസ്‌ലീം ജയില്‍ മോചിതനായി

കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി മൂന്നുവര്‍ഷമായി കാക്കനാട് ജില്ലാ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന കണ്ണൂര്‍ സിറ്റി സ്വദേശി തസ്‌ലിം ജയില്‍ മോചിതനായി. കഴിഞ്ഞ ദിവസം കോടതി തസ്‌ലിമിന് ജാമ്യം നല്‍കിയിയിരുന്നു. കുറ്റം ചുമത്തി മൂന്നുവര്‍ഷമായിട്ടും ഇതുവരെ വിചാരണ പോലും ആരംഭിച്ചിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് തസ്‌ലീം ജയില്‍ മോചിനായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം വീട്ടിലേക്ക് പോയി.

RELATED STORIES

Share it
Top