തളിപ്പറമ്പിലേത് ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം: എസ്ഡിപിഐ

കണ്ണൂര്‍: തളിപ്പറമ്പില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് നുഅ്മാനെ  വിമുക്ത ഭടന്‍മാര്‍ ക്രൂരമായി മര്‍ദിക്കുകയും പോലിസ് സംഘത്തെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. സംഘപരിവാരത്തിന്റെ മനുവാദ മതാന്ധതയുടെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം പ്രബുദ്ധ കേരളത്തില്‍ ശക്തിപ്രാപിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ആര്‍എസ്എസ് വര്‍ഗീയപ്രചാരണങ്ങള്‍ കേരളത്തിലെ സാധാരണ ഹൈന്ദവ വിശ്വാസികളിലും മതാന്ധതയും വര്‍ഗീയതയും കുത്തിനിറക്കാന്‍ സാധിക്കുന്നു എന്നുള്ളത് ആശങ്കാജനകമാണ്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെടു. യോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു.

RELATED STORIES

Share it
Top