തളിപ്പറമ്പിലെ വസ്ത്രാലയത്തില്‍ തീപ്പിടിത്തം
kasim kzm2018-04-20T09:29:15+05:30
തളിപ്പറമ്പ്: മെയിന്‍ റോഡിലെ വസ്ത്രാലത്തില് തീപ്പിടിത്തം. വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂനിറ്റ് സെക്രട്ടറി കെ പി താജുദ്ദീന്, സഹോദരന് നൗഷാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ന്യൂക്ലോത്ത് സ്റ്റോറിലാണ് അഗ്നിബാധ.ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. രണ്ടാം നിലയിലെ ഫാനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് തീ മൂന്നാം നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എസ്ഐ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ഫയര്‍ഫോഴ്സുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സമീപത്തെ കടയുടമകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ ഭാഗങ്ങളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും സീലിങും ചാമ്പലായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.