തളര്‍ന്നു കിടക്കുന്ന സ്ത്രീയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കുറ്റിപ്പുറം: തളര്‍ന്നുകിടക്കുന്ന 40 കാരിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തവനൂര്‍ തൃക്കണാപുരത്ത് താമസിക്കുന്ന യുവതിയെയാണ് അയല്‍വാസിയായ യുവാവ് ഞായറാഴ്ച രാത്രി എട്ടോടെ പീഡിപ്പിച്ചത്. പ്രതി തൃക്കണാപുരം സ്വദേശി കോടിപ്പറമ്പില്‍ ശ്രീരാഗ്് (19) നെ  കുറ്റിപ്പുറം എസ്‌ഐ നിപുണ്‍ ശങ്കറും സംഘവും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
ഞായറാഴ്ച രാത്രി  പ്രതി ശരീരം തളര്‍ന്ന് കഴിയുന്ന യുവതിയുടെ വീട്ടിലെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചാണ് പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്കുപോയ സമയത്താണ് പ്രതിയെത്തിയത്. യുവതിയുടെ ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ യുവതി തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ്. ശ്രീരാഗ് കുറ്റസമ്മതം നടത്തിയതായി എസ്‌ഐ നിപുണ്‍ ശങ്കര്‍ പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top