തളരാത്ത മനസ്സോടെ കാറോടിച്ച് ഡല്‍ഹിയിലേക്ക്

കോഴിക്കോട്: വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന് പോയ പ്രജിത്ത് ജയപാല്‍ തളരാത്ത മനസ്സോടെ കാറോടിച്ച് ഡല്‍ഹിയിലേക്ക്. ജീവിതം വീല്‍ചെയറിലായവരുടെ പ്രശ്‌നങ്ങള്‍ അധികൃതരെ അറിയിക്കുന്നതിനു കൂടിയാണ് യാത്ര. അംഗപരിമിതരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ശ്രദ്ധയില്‍പ്പെടുത്തുകയാണ് പ്രജിത്തിന്റെ പ്രധാനലക്ഷ്യം. പൊതുഇടങ്ങള്‍ ഭിന്നശേഷി
സൗഹൃദമാക്കുക, ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കാനാണ് പ്രജിത്ത് ഡല്‍ഹിലേക്ക് 11,000ഓളം കിലോമീറ്റര്‍ കാറോടിച്ച് പോവുന്നത്.
ചേവരമ്പലം സ്വദേശിയായ പ്രജിത്ത് ജയപാല്‍ 2011 ഏപ്രില്‍ ഒന്നിന് തൊണ്ടയാട് ഉണ്ടായ വാഹനാപകടത്തിലാണ് നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം തളര്‍ന്നത്. വാര്‍ത്താസമ്മേളനത്തില്‍ ട്രോമാകെയര്‍ പ്രസിഡന്റ് ആര്‍ ജയന്ത്കുമാര്‍, അനില്‍ ബാലന്‍, റോട്ടറി ബീച്ച് സെക്രട്ടറി ഷോബിത്, കോ-ഓഡിനേറ്റര്‍ സജീഷ് ബിനു, ടി ഫാസില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top