തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ എല്‍പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്

തുതളങ്കര: 1929ല്‍ സ്ഥാപിതമായ, തളങ്കര പടിഞ്ഞാര്‍ എല്‍പി സ്‌കൂളിന് നഗരസഭ തളങ്കര പടിഞ്ഞാര്‍ തീരത്ത് നിര്‍മിച്ച രണ്ട് നില കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭാ വിദ്യാഭ്യാസ കാര്യ സമിതി ചെയര്‍പേഴ്‌സണ്‍ മിസ്‌രിയ ഹമീദ് അധ്യക്ഷത വഹിച്ചു. കിന്റര്‍ ഗാര്‍ഡന്‍ സെക്ഷന്‍ ഉദ്ഘാടനം യഹ്‌യ തളങ്കരയും ഓഫിസ് ഉദ്ഘാടനം നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ലയും റേഡിയോ സ്‌റ്റേഷന്‍ ഉദ്ഘാടനം ദുബായ് കെടിപിജെ പ്രസിഡന്റ് അസ്‌ലം പടിഞ്ഞാറും സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍റഹ്്മാനും കംപ്യൂട്ടര്‍ റൂം ഉദ്ഘാടനം മുന്‍ നഗരസഭാ അംഗം കെ എം അബ്ദുല്‍ ഹമീദ് ഹാജിയും നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് പി പുഷ്പാവതി റിപോര്‍ട്ട് അവതരിപ്പിച്ചു. ടി എ ശാഫി, വി എം മുനീര്‍, അഷ്‌റഫ് എടനീര്‍, കെ എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, നാസര്‍ ഹാജി പടിഞ്ഞാര്‍, ഫിറോസ് പടിഞ്ഞാര്‍, ഫൈസല്‍ പടിഞ്ഞാര്‍, സലിം തളങ്കര, പി ബി മുഹമ്മദ് കുഞ്ഞി, ശരീഫ് കോളിയാട്, സിദ്ദീഖ് പടിഞ്ഞാര്‍, വി വി സുബ്രഹ്മണ്യന്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. സി ഐ സിബിതോമസ് മുഖ്യാതിഥിയായിരുന്നു.

RELATED STORIES

Share it
Top