തല്ലിക്കൊല: ശുപാര്‍ശകള്‍ മന്ത്രിതല സമിതി ചര്‍ച്ച ചെയ്തു

ന്യൂഡല്‍ഹി: തല്ലിക്കൊല സംഭവങ്ങള്‍ തടയുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ നിയമിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍ രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ചര്‍ച്ച ചെയ്തു. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോം സൈറ്റുകളുടെ തലവന്‍മാര്‍ക്ക് ദൗത്യമേല്‍പ്പിക്കണമെന്നാണു കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഏറ്റവും പുതിയ ശുപാര്‍ശ. സമിതി ശുപാര്‍ശകള്‍ മന്ത്രിമാരെ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടത്തിലും മാറ്റങ്ങള്‍ വരുത്തി നിയമം കര്‍ക്കശമാക്കണമെന്നു സമിതി നിര്‍ദേശിച്ചിട്ടുണ്ട്. അന്തിമ ശുപാര്‍ശകള്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തിനു വിടും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹികനീതി ശാക്തീകരണ മന്ത്രി തവാര്‍ ചന്ദ് ഗിലക് എന്നിവരാണ് മന്ത്രിതല സമിതിയിലെ മറ്റ് അംഗങ്ങള്‍.

RELATED STORIES

Share it
Top