തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; മൂന്നു മരണം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ വഴിയാത്രക്കാരിയായ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ ബുരാരിയില്‍ രാവിലെ 10.15ഓടെയാണ് ടില്ലു-ഗോഗി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. നഗരത്തിലെ നിരവധി പിടിച്ചുപറി കൊലപാതക കേസുകളില്‍ ഈ സംഘങ്ങള്‍ക്ക് പങ്കുണ്ട്. ടില്ലു സംഘമെത്തിയ സ്‌കോര്‍പ്പിയോ ഗോഗി സംഘം സഞ്ചരിച്ച ഫോര്‍ച്യൂണറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നു മുതിര്‍ന്ന പോലിസ് ഓഫിസര്‍ പറഞ്ഞു. ഗുണ്ടാസംഘങ്ങളില്‍പ്പെട്ട ഓരോരുത്തരും പ്രദേശത്തെ സ്ത്രീയുമാണ് മരിച്ചതെന്നു ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ടില്ലു സംഘത്തില്‍പ്പെട്ട മുകേഷാണ് മരിച്ചവരില്‍ ഒരാളെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്രമാദിത്വം സ്ഥാപിക്കുന്നതിനു നേരത്തേയും ഇരുസംഘങ്ങളിലും പെട്ടവര്‍ പരസ്പരം കൊലകള്‍ നടത്തിയിരുന്നുവെന്നു പോലിസ് മാധ്യമങ്ങളോട് പറഞ്ഞു.

RELATED STORIES

Share it
Top