തലശ്ശേരി സ്‌റ്റേഡിയത്തില്‍ ഫുട്്‌ബോള്‍: തീരുമാനം പുനപ്പരിശോധിക്കണം- എസ്ഡിപിഐ

തലശ്ശേരി: കോടികള്‍ ചെലവിട്ട് പുതുക്കിപ്പണിയുന്ന തലശ്ശേരി നഗരസഭ സ്‌റ്റേഡിയത്തില്‍ പുല്ല് വച്ച് പിടിപ്പിക്കല്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കെ ഫുട്‌ബോള്‍ മല്‍സരം നടത്താന്‍ അനുമതി നല്‍കിയത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഫുട്‌ബോള്‍ മല്‍സരത്തിന് അനുമതി നല്‍കുക വഴി രണ്ടു കോടിയോളം രൂപ നശിപ്പിക്കുകയാണ് ചെയ്യുക. ആറ് മാസമെങ്കിലും കഴിയണം മൈതാനം ശരിയാകാന്‍.
ജനങ്ങളുടെ നികുതി പണമാണ് വിവിധ ഫണ്ടുകളായി സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും കായിക പ്രേമികളെ അപഹസിക്കുന്നതിനും തുല്യമാണ്. നഗരപരിസരത്തിനു പുറത്തുള്ള മറ്റേതെങ്കിലും ഗ്രൗണ്ടിലേക്ക് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റണം. മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി മുഹമ്മദ് ഷബീര്‍, സെക്രട്ടറി ബംഗ്ല നൗഷാദ്, മന്‍സൂദ് സംസാരിച്ചു.

RELATED STORIES

Share it
Top