തലശ്ശേരി-മാഹി തക്കാരം ഏപ്രില്‍ 6ന് ദമ്മാമില്‍

ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ തലശ്ശേരി-മാഹി പ്രദേശത്തുകാരുടെ കുടുംബ സംഗമം 'തക്കാരം' ഏപ്രില്‍ 6ന് ടയോട്ട ക്രിസ്റ്റല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടെലി-മ കലാ കായിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ മല്‍സരങ്ങളും കലാ പരിപാടികളും അരങ്ങേറും. രാവിലെ 9 മണിക്ക് തുടങ്ങുന്ന കുടുംബ സംഗമത്തില്‍ തലശ്ശേരിയുടെ തനതു കലകളും രുചി ഭേദങ്ങളും തൊട്ടുണര്‍ത്തുന്ന വിവിധ സെഷനുകളും കൂടാതെ രക്ഷിതാക്കള്‍ക്കുള്ള പാരന്റിങ് ക്ലാസ്സുമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷറഫുദ്ദീന്‍ (0553068388), മുസ്തഫ തലശ്ശേരി (0502992153) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

RELATED STORIES

Share it
Top