തലശ്ശേരി ബസ് സ്റ്റാന്റില്‍ രാത്രിയില്‍ ബസ്് പാര്‍ക്കിങ് നിരോധനം

തലശ്ശേരി: പുതിയ ബസ്്്സ്റ്റാന്റില്‍ ബസ്സുകള്‍ രാത്രിയില്‍ പാര്‍ക്ക് ചെയ്യുന്നതിന്് നഗരസഭാ കമ്മീഷണറുടെ വിലക്ക്്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം ബസ് ഓപററ്റേഴ്‌സ് അസോസിയേഷനും സിംഗിള്‍ ബസ്് ഓപറേറ്റേഴ്‌സ് അസോസിയേഷനും നഗരസഭാ സെക്രട്ടറികൈമാറി. എന്നാല്‍ ഇതു ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയാണെന്നു ബസ്സുടമകള്‍ അഭിപ്രായപ്പെട്ടു.
ബസ്സിന് ദിവസവും ചമയിക്കാറുള്ള മാല, ബസ്സനകത്തുണ്ടാവുന്ന മാലിന്യങ്ങള്‍, കൂടാതെ ബസ്് കഴുകിയ മലിനജലം എന്നിവ ബസ്്സ്റ്റാന്റില്‍ തന്നെ ഉപേക്ഷിക്കുന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതേസമയം ദിവസം ഇതുവഴി 600ലധികം സ്വകാര്യ ബസ്സുകള്‍ കടന്നു പോവുന്നുണ്ട്. ഈ ബസുകളുടെ പ്രതിദിന ഫീസായി 14000ത്തിലേറെ രൂപ നഗരസഭയ്ക്കു ലഭിക്കുന്നുണ്ട്.
ഇത്തരത്തില്‍ 25 ലക്ഷത്തോളം രൂപ നഗരസഭക്ക് പ്രതിവര്‍ഷം വരുമാനമായി ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസ്്സ്റ്റാന്റുകളിലും രാത്രികളില്‍ യാത്ര അവസാനിപ്പിക്കുന്ന ബസ്സുകള്‍ അവിടെത്തന്നെ നിര്‍ത്തിയിടാറുണ്ട്. ഇത് സാധാരണമാണെന്നാണ് ഉടമകള്‍ പറയുന്നത്. കൂടാതെ തലശ്ശേരി നഗരസഭാ കമ്മീഷണര്‍ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ ബസ്് ഉടമകളോട് അന്വേഷിക്കുക പോലും ചെയ്തില്ല.
നഗരസഭാ ചെയര്‍മാനെ നേരില്‍ കണ്ട് പരാതിപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ബസ്സുടമ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
പുലര്‍ച്ചെ തലശ്ശേരി പുതിയ ബസ്്്സ്റ്റാന്റില്‍ നിന്നു സര്‍വീസ് ആരംഭിക്കുന്ന ബസ്സുകളുണ്ട്. ഇത്തരം ബസ്സുകളാണ് രാത്രികളില്‍ നിര്‍ത്തിയിടുന്നത്. ഉത്തരവ് നടപ്പിലാക്കിയതോടെ ബസുകള്‍ കഴുകി ഉപജീവനം നടത്തുന്നവരും കഷ്ടത്തിലായി.
75 രുപ മുതല്‍ 100 രൂപ വരെയാണ് ബസ്്് കഴുകുന്നവര്‍ക്ക് പ്രതിദിന കൂലി. ഇപ്പോള്‍ 10-15 കിലോമീറ്റര്‍ അകലെയുള്ള മറ്റേതെങ്കിലും സ്ഥലം കണ്ടെത്തി പാര്‍ക്ക് ചെയ്യുകയാണ്്. ഇത് ഇന്ധന നഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നതായി ഉടമകള്‍ പറയുന്നു.

RELATED STORIES

Share it
Top