തലശ്ശേരിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപിക്കുന്നു

തലശ്ശേരി: തലശ്ശേരി മേഖലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപിക്കുന്നു. ഇരുവിഭാഗത്തിലും പെട്ട രണ്ടുപേരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി ബോംബേറുണ്ടായത്. ബേ ാംബേറില്‍ പരിക്കേറ്റ് സ്ത്രീയുള്‍പ്പെടെ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തലശ്ശേരി എഎസ്പി ചൈത്രാ തെരേസാ ജോണിന്റെ നേതൃത്വത്തില്‍ എരിഞ്ഞോളി, കെ ാളശ്ശേരി, കാവുഭാഗം, ഇടത്തിലമ്പലം പ്രദേശത്ത് കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തി. ഞായറാഴ്ച രാത്രി 11.30ഓടെ സിപിഎം പ്രവര്‍ത്തകന്‍ കാവുംഭാഗം അയോധ്യ ഷെല്‍ട്ടറിന് സമീപം കൊട്ടപ്പൊയില്‍ ചെറിയാണ്ടിയില്‍ റിജിലേഷിന്റെ വീടിന് നേരെയാണ് ആദ്യം ബോംബേറുണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു. ശക്തമായ സ്‌ഫോടന ശബ്ദത്തെ തുടര്‍ന്ന് റിജിലേഷി(34)നും മാതൃസഹോദരി വസന്ത(65)യ്ക്കും ബോധക്ഷയമുണ്ടായി.
ഇരുവരേയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചു. ഇതിന്റെ തിരിച്ചടിയെന്നോളമാണ് അര്‍ധരാത്രി 12.45ഓടെ ബിജെപി പ്രവര്‍ത്തകനും തലശ്ശേരി നഗരസഭാംഗവുമായ നിട്ടൂര്‍ ഓലേശ്വരത്തെ പ്രബീഷിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്.
ജനല്‍ച്ചില്ലുകളും വാതിലുകളും മറ്റും തകര്‍ന്നു. ചുവരിനു വിള്ളലുണ്ടായി. ചില്ലുകളും മറ്റും മുറിക്കുള്ളില്‍ തെറിച്ച് വീണെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഞായറാഴ്ച ഉച്ചയോടെ എരഞ്ഞോളി ഫിഷറീസ് ഓഫിസിന് സമീപം ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ കാവുംഭാഗത്തെ സിപിഎം പ്രവര്‍ത്തകനായ ജോബിഷ്(32), ചോനാടം എകരത്ത് പീടികയിലെ ഹാരിസ്(28) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഫിഷറീസ് ഓഫിസിന് സമീപത്തെ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നാണു പരാതി. ഇതിന് തുടര്‍ച്ചെയെന്നോണം തലശ്ശേരിയില്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടന്ന നാമജപ ഘോഷയാത്രത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കതിരൂര്‍ പുല്യോട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രശോഭിനെ(28) ഒരു സഘം സിപിഎം പ്രവര്‍ത്തകര്‍ ഇരുമ്പുവടി കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ പ്രശോഭ് കോഴിക്കോട് മെഡിക്ക ല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ബൈക്കില്‍ വരുന്നതിനിടെ പ്രശോഭിനെ ചോനാടത്ത് ബൈക്ക് തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണു പരാതി. ഇതേത്തുടര്‍ന്ന് തലശ്ശേരി മേഖലയില്‍ സമീപ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നും എആര്‍ ക്യാംപില്‍ നിന്നും കൂടുതല്‍ പോലിസിനെ വിന്യസിപ്പിച്ചു.

RELATED STORIES

Share it
Top