തലശ്ശേരിയില്‍ ബിജെപി ബോംബേറ്; സിപിഎം നേതാവിന്റെ മാതാവിനും മക്കള്‍ക്കും പരിക്ക്

തലശ്ശേരി: തലശ്ശേരിയിലെ വിവിധ മേഖലകളില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപിക്കുന്നു.  അര്‍ധരാത്രിയില്‍ സിപിഎം പ്രവര്‍ത്തകന്‍ കുട്ടിമാക്കൂല്‍ പെരിങ്കളത്തെ ലനീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായി. സംഭവസമയം കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ലനീഷിന്റെ മാതാവ് ഉഷ(56), ലനീഷീന്റെ മക്കളായ അനാമിക(10), അലേഷ് എന്നിവര്‍ക്കു പരിക്കേറ്റു. ബൈക്കിലെത്തിയ ബിജെപി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് ലനീഷ് ആരോപിച്ചു. സ്‌ഫോടനത്തില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. നിലത്ത് പാകിയ ടൈല്‍സ് പൊട്ടുകയും ചുമരിന്റെ തേപ്പ് അടര്‍ന്നുവീഴുകയും ചെയ്തു. ഉഷയുടെ പരാതിയില്‍ 10 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ തലശ്ശേരി പോലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഇല്ലത്തതാഴെ മണോളിക്കാവിലാണു സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് സംഘര്‍ഷസ്ഥലത്ത് നിന്നു ഓടിയ ബിജെപി പ്രവര്‍ത്തകന്‍ ഊരാങ്കോടെ വാഴയില്‍ വിജേഷ് ബാബു അഭയം തേടിയ മൂഴിക്കരയിലെ ബിജെപി അനുഭാവി പഞ്ചാരന്റവിട ഷൈജുവിന്റെ വീട് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. വീട്ടുവാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്ന സംഘം വാളുകളുപയോഗിച്ച് നശിപ്പിക്കുകയായിരുന്നു.
ഊരാങ്കോടെ ഒരു വര്‍ക്ക്‌ഷോപ്പില്‍ വാഹനം അറ്റകുറ്റപ്പണിക്കു നല്‍കി തിരിച്ചുവരുന്നതിനിടെയാണ് ബൈക്കുകളില്‍ ആയുധവുമായെത്തിയ സിപിഎം സംഘം ആക്രമിക്കാനെത്തിയതെന്നു ബിജെപി ആരോപിച്ചു. വീടാക്രമിച്ചതിന് കണ്ടാലറിയാവുന്ന 7 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ ന്യൂമാഹി പോലിസ് കേസെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top