തലശ്ശേരിയില്‍ ബസ്സുകള്‍ക്ക് നേരെ ആക്രമണം

തലശ്ശേരി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്വകാര്യ ബസ്സുകള്‍ക്കു നേരെ ആക്രമണം. തലശ്ശേരി-മമ്പറം റൂട്ടിലോടുന്ന കെഎല്‍ 58 എ9189 തീര്‍ത്ഥം, കെഎല്‍13 കെ 4281 ബസ്സുകള്‍ക്കു നേരെയാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി-അഞ്ചരക്കണ്ടി റൂട്ടില്‍ ഇന്നലെ ബസ്സോട്ടം നിലച്ചു. മമ്പറം ജവാന്‍ സ്റ്റോറിന് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബസ്സുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ബസ്സിന് നേരെയുണ്ടായ ആക്രമണത്തില്‍ തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ വേലായുധനും ജനറല്‍ സെക്രട്ടറി കെ ഗംഗാധരനും ആവശ്യപ്പെട്ടു. സംഭവത്തില്‍ സിങ്കിള്‍ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൊട്ടയോടി വിശ്വനാഥനും ജനറല്‍ സെക്രട്ടറി ടി എം സുധാകരനും പ്രതിഷേധിച്ചു.

RELATED STORIES

Share it
Top