തലയില്‍ ഗേറ്റ് വീണ് നാലു വയസുകാരി മരിച്ചു

ഏനാത്ത്: പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ ഗേറ്റ് തലയില്‍ വീണ് നാലു വയസ്സുകരി മരിച്ചു. ഏനാത്ത് മണ്ണടി മുകളുവിള വീട്ടില്‍ ജാഫര്‍ഖാന്‍-ബീമ ദമ്പതികളുടെ മകള്‍ സനാ ഫാത്തിമയാണ് മരിച്ചത്.



രാവിലെ 8 മണിക്കായിരുന്നു സംഭവം. വീടിന്റെ ഗേറ്റിന്റെ പണി നടക്കുന്നതിനിടയിലാണ് അപകടം. എനാത്ത് മൗണ്ട് കാര്‍മല്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ്. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് മണ്ണടി മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. സഫ്‌വാന്‍ഖാന്‍ ( 6 മാസം) സഹോദരനാണ്.

RELATED STORIES

Share it
Top