തലമുടി ദാനം ചെയ്ത് മാതൃകയായി

ആനക്കര: മനസും ശരീരവും തളര്‍ത്തുന്ന കാന്‍സര്‍ രോഗികള്‍ക്ക് മറ്റൊരു ദു:ഖമാണ് തലമുടികൊഴിയുക എന്നത്. അത്തരം രോഗികള്‍ക്ക് സ്വന്തം കേശം ദാനമായി നല്‍കി അധ്യാപികയും മകളും മാതൃക.
ആലൂര്‍ എഎംയുപി സ്‌കൂളിലെ അധ്യാപികയും കാട്ടകമ്പാല്‍ സ്വദേശിനിയുമായ രജനിയാണ് ഈ ദൗത്യത്തിന് മുതിര്‍ന്നത്. തന്റെ ഇംഗിതം മകളുമായി പങ്കുവച്ചതോടെ പ്ലസ്ടുവിന് പഠിക്കുന്ന മകള്‍ ഇഷ്ണുവും തന്റെ മുടി അറുത്തെടുക്കുവാന്‍ സന്നദ്ധത കാട്ടി. ബാല്യംമുതലെ തലമുടിയെ വേണ്ടവിധം പരിപോഷിപ്പിച്ചെടുത്തത് സ്ത്രീ സൗന്ദര്യത്തിന്റെ മാത്രം അഴകാണെന്ന് മനസ്സിലാക്കിയിട്ടും സ്വന്തം ശരീരസൗന്ദര്യത്തേക്കാള്‍ വലുത്.
മറ്റുള്ളവരുടെ വേദനയാ െണന്ന് തിരിച്ചറിവ് ഇരുവര്‍ക്കും മറ്റൊരുസൗന്ദര്യം പകര്‍ന്നുന ല്‍കുകയാണ്. തൃശൂര്‍ അമല ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടാണ് ദാനം ചെയ്തത്. നന്മ നിറഞ്ഞ പുണ്യ പ്രവര്‍ത്തി ചെയ്യാന്‍ മനസ്സ് കാണിച്ച രജനി ടീച്ചറെ ആലൂര്‍ എഎം യുപി സ്‌കൂള്‍ പിടിഎ അനുമോദിച്ചു.

RELATED STORIES

Share it
Top