തലക്കുളത്തൂര്‍ മഞ്ഞപ്പിത്ത ബാധ: ബോധവല്‍ക്കരണം ഊര്‍ജിതമാക്കി

കോഴിക്കോട്: പ്രതിരോധ ബോധവല്‍കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി അന്നശ്ശേരി ശിശുമന്ദിരത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. ക്ലോറിനേഷന്‍, ശരിയായ കൈ കഴുകല്‍ രീതി, ശുചിത്വം എന്നിവ വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ സുബാഷിണി അധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി ക്ലാസ്സ് എടുത്തു.ഡെപ്യുട്ടി മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, വാര്‍ഡ് വികസന കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ നായര്‍, ജെഎച്ച്‌ഐ രമേശ്കുമാര്‍, ജെപിഎച്ച്എന്‍ മിനിമോള്‍ ഡി സംസാരിച്ചു.
ചെവ്വാഴ്ച  പുതിയ 7 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ 101 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.10 സ്‌ക്വാഡുകള്‍ 225 വീടുകള്‍ സന്ദര്‍ശിച്ചു.1 55 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. 500 ലഘുലേഖകള്‍ വിതരണം ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ അസി. ഡയറക്ടര്‍ ഡോ.അനില്‍ വി, ഡോ. ഗ്രിഫിത് സുരേന്ദ്രന്‍ എന്നിവര്‍ തലക്കുളത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. ജീവനക്കാരുടേയും പഞ്ചായത്ത് ഭാരവാഹികളൂടേയും അവലോകന യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വൈകന്നേരം ഡിഎംഒയുടെ ചേമ്പറില്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ അവലാകന യോഗവും നടന്നു.

RELATED STORIES

Share it
Top