തറവാട് റിയാദ് ചികിത്സാ സഹായം നല്‍കിറിയാദ്: പ്രമുഖ കുടുംബ കൂട്ടായ്മയായ 'തറവാട്' കരള്‍ രോഗം ബാധിച്ച കാസര്‍കോട് ജില്ലയില്‍ ചീമേനി കിഴക്കേക്കരയില്‍ സജിത്തിന് (40) ചികിത്സാ സഹായം നല്‍കി. രക്ഷാധികാരി രമേശ് മാലിമേല്‍ നിന്നും മുസ്തഫ കൗവായി ധനസഹായം ഏറ്റുവാങ്ങി. സജിത്തിന്റെ കരള്‍ ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്. കരള്‍ മാറ്റി വയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഭാര്യ കരള്‍ പകുത്തു കൊടുക്കാന്‍ തയ്യാറാണെങ്കിലും 18 ലക്ഷത്തോളം രൂപ ചികിത്സാ ചെലവ് ഓട്ടോ ഡ്രൈവറായ സജിത്തിന് താങ്ങാവുന്നതില്‍ അപ്പുറമാണ്. സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബം.

RELATED STORIES

Share it
Top