തര്‍ക്കങ്ങള്‍ക്കൊടുവില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പ്രശ്‌നം പരിഹരിച്ചു

പേരാമ്പ്ര: ബ്‌ളോക്ക് പഞ്ചായത്ത് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് കുടുംബശ്രീ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പ്രവര്‍ത്തനത്തിനായി പരിമിതപ്പെടുത്തുന്നതായ ആക്ഷേപത്തെ തുടര്‍ന്ന് ബ്ലോക്ക് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം.
രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ പേരാമ്പ്ര ട്രൈബല്‍ എക്—സ്റ്റന്‍ഷന്‍ ഓഫിസ് വിഭജിക്കാനുള്ള നീക്കമാണ് ഇവിടുത്തെ ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടസപ്പെട്ടത്. ജില്ലയിലെ രണ്ടാമത്തെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസായ ഇവിടെ നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍പെട്ട പതിനെട്ട് ഗ്രാമപ്പഞ്ചായത്തുകളിലെയും രണ്ട് മുന്‍സിപ്പാലിറ്റികളിലെയും 1700 പട്ടിക വര്‍ഗ്ഗ കുടുംബങ്ങളിലെ അയ്യായിരത്തോളം പട്ടിക വര്‍ഗ്ഗക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ ഓഫീസില്‍ വച്ചാണ്.
ഇതിനായ് ട്രൈബല്‍ എക്—സ്റ്റന്‍ഷന്‍ ഓഫിസറുടെ കീഴില്‍ 17 പ്രൊമോട്ടര്‍മാരും ഒരു ഓഫീസ് മാനേജ്—മെന്റ് ട്രയിനി, ഒരു ഹെല്‍പ്പ് ഡെസ്—ക്ക് അസിസ്റ്റന്റ്, ഒരു കമ്മിറ്റ്—മെന്റ് സോഷ്യല്‍ വര്‍ക്കര്‍ എന്നിവര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. 2014 ല്‍ പ്രവര്‍ത്തനമാരംഭിച്ച ബ്—ളോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള പട്ടികജാതി പട്ടിക വര്‍ഗ്ഗ ഓഫീസ് സമുച്ചയമായ അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കുടുംബശ്രീ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഓഫീസിനായി പ്രവൃത്തി നടത്താനായി കഴിഞ്ഞ ദിവസം തൊഴിലാളികള്‍ എത്തിയപ്പോഴാണ് ഇവിടെയുള്ളവര്‍ വിവരമറിയുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സ്ഥലത്തില്ലാത്തതിനാല്‍ പ്രവൃത്തി നടത്താന്‍ ജീവനക്കാര്‍ അനുവദിച്ചില്ല.
ടൈബല്‍ എക്—സ്റ്റന്‍ഷന്‍ ഓഫീസിനകത്ത് മറ്റൊരു ഓഫീസ് വരുന്നത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുമെന്നും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമുണ്ടാകില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. എല്ലാ ബുധനാഴ്ചകളിലും പൊതു മീറ്റിംഗുകളും മറ്റ് ദിവസങ്ങളില്‍ അല്ലാത്ത ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ഓഫീസ് വിഭജനം അസൗകര്യം സൃഷ്ടിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു. സിവില്‍ സ്—റ്റേഷനില്‍ ഓഫീസ് അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ടിഇഒ അറിയിച്ചു.
പേരാമ്പ്ര ബ്—ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സി. സതി വിളിച്ചുചേര്‍ത്ത അനുരജ്ഞന യോഗത്തില്‍ നിലവില്‍ ട്രൈബല്‍ എക്—സ്റ്റന്‍ഷന്‍ ഓഫീസിന് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ഓഫീസുകള്‍ വിഭജിക്കാമെന്ന് തീരുമാനമെടുക്കുകയും ചെയ്തു.
നിലവിലുള്ള ഓഫീസിനും ഉപകരണങ്ങള്‍ക്കും സുരക്ഷിതമുറപ്പുവരുത്തുന്ന രീതിയില്‍ വഭജനം നടത്താന്‍ യോഗത്തില്‍ തീരുമാനമായി. തുടര്‍ന്ന് ഓഫീസ് വിഭജന ജോലികള്‍ പുനരാരംഭിച്ചു.

RELATED STORIES

Share it
Top