തരൂരിനെ കുരുക്കാന്‍ എതിരാളികള്‍

ന്യൂഡല്‍ഹി: ബിജെപി ഉള്‍പ്പെടെ എതിരാളികള്‍ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഏറെ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇതിനു മുന്നിലുണ്ടായിരുന്നത്. സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ ആദ്യം കണ്ടത് തരൂരാണെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അഭിനവ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും വിവാദമായിരുന്നു. അസ്വാഭാവിക മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. സുധീര്‍ ഗുപ്ത വ്യക്തമാക്കിയത്.
ആല്‍പ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ആല്‍പ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ശരീരത്തില്‍ നിന്നു കണ്ടെത്താനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് തയ്യാറാക്കുന്നതില്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നതായി ഡോ. സുധീര്‍ ഗുപ്ത വ്യക്തമാക്കിയിരുന്നു. എയിംസില്‍ നടത്തിയ പരിശോധനകളില്‍ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയാതെ വന്നതോടെ സുനന്ദയുടെ ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനയ്ക്കായി അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ സഹായവും ഡല്‍ഹി പോലിസ് തേടിയിരുന്നു.

RELATED STORIES

Share it
Top