തരിശുഭൂമിയില്‍ നെല്‍കൃഷിയിറക്കി വിദ്യാര്‍ഥികള്‍

കൊണ്ടോട്ടി: സ്‌കൂളിലെ പ്രഭാത ഭക്ഷണത്തിന് പ്രദേശത്തെ തരിശു ഭൂമിയില്‍ നെല്‍വിത്തിറക്കി വിദ്യാര്‍ത്ഥികള്‍.കരിപ്പൂര്‍ എംഐഎഎം എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പിടിഎയുടേയും പ്രദേശത്തെ കര്‍ഷകരുടേയും സഹായത്തോടെ ചെറളപ്പാടത്ത് രണ്ടേക്കര്‍ തരിശു വയലില്‍ നെല്‍കൃഷിയിറക്കിയത്.
കഴിഞ്ഞ അധ്യായന വര്‍ഷം മുതല്‍ വിദ്യാലയത്തില്‍ നടപ്പിലാക്കി വരുന്ന പൊടിയരി കഞ്ഞിക്ക് വേണ്ടിയാണ് വിദ്യാര്‍ത്ഥികളുടെ നെല്‍കൃഷി.കാഞ്ചന ഇനത്തില്‍ പെട്ടാണ് വിത്താണ് ഇറക്കിയത്.ഫഹദ് കൊട്ടപ്പുറത്തിന്റെ മാപ്പിളപ്പാട്ടും കര്‍ഷകരുടെ ഞാറ്റൊടിപ്പാട്ടുമായാണ് കൃഷിയുടെ നടീല്‍ ഉല്‍സവം-2018 ജനകീയോല്‍സവമായി മാറി.കര്‍ഷകരായ അറുമുഖന്‍, കുഞ്ഞിമോന്‍ നേതൃത്വം നല്‍കി. മുതിര്‍ന്ന കര്‍ഷകരായ പുല്‍പ്പാടന്‍ കോയക്കുട്ടിയെ ആദരിച്ചു. നടീല്‍ ഉല്‍സവം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പളളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജസീന ലത്തീഫ് അധ്യക്ഷയായി.ജില്ലാപഞ്ചായത്ത് അംഗം സറീന ഹസീബ്, കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍ പി അബ്ദുറഹിമാന്‍, വിനോദ്, ഇ പി ആരിഫ, കെ മുഹമ്മദ്, ഇമ്പിച്ചിഹാജി,പ്രധാന അധ്യാപകന്‍ പി പ്രഭാകരന്‍,അറുമുഖന്‍ സംസാരിച്ചു.

RELATED STORIES

Share it
Top