തയ്യല്‍ മെഷീനുകള്‍ നശിക്കുന്നു

പെര്‍ള: ദീര്‍ഘ വീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കിയത് മൂലം തയ്യല്‍ മെഷിനുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. കെട്ടിടം വന്യ മൃഗങ്ങളുടെയും ഇഴ ജന്തുക്കളുടെയും താവളമായി. എന്‍മകജെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ബാക്കിലപദവ് നഴ്‌സറി സ്‌കൂള്‍ കെട്ടിടമാണ് വന്യമൃഗങ്ങളുടെയും ഇഴ ജന്തുക്കളുടെയും താവളമായി മാറുന്നത്. കെട്ടിടത്തിനകത്ത് 25ഓളം തയ്യല്‍ മെഷിനുകള്‍ ഉപയോഗ ശൂന്യമായി തുരുമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നഴ്‌സറി സ്‌കൂളുകള്‍ അങ്കണവാടികളായി മാറ്റിയതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് പണിത കെട്ടിടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വേണ്ടി തയ്യല്‍ പരിശീലനം നല്‍കാനുള്ള പദ്ധതി ആരംഭിച്ചു.
തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ പരിശീലന കേന്ദ്രം മെഷീനുകള്‍ക്ക് കേടുപാട് സംഭവിച്ചതോടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. എന്നാല്‍ കേടുപാട് സംഭവിച്ച തയ്യല്‍ മെഷിനുകളുടെ അറ്റകുറ്റ പ്രവര്‍ത്തി നടത്തുവാനുള്ള തുക പഞ്ചായത്ത് വകയിരുത്താതാണ് റിപയര്‍ നടത്താന്‍ കഴിയാതെ ഉപയോഗ ശുന്യമാവാന്‍ കാരണമായത്.

RELATED STORIES

Share it
Top