തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് പാദസേവ ചെയ്യുന്നു: കമല്‍ഹാസന്‍

തിരുച്ചിറപ്പള്ളി: കാവേരി വിഷയത്തില്‍ സംസ്ഥാനത്തിന്റെ അവകാശത്തിനു ശബ്ദിക്കുന്നതിനു പകരം തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിനു പാദസേവ ചെയ്യുകയാണെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ നടത്തിയ ഉപവാസം വെറും പ്രഹസനമായെന്നും അദ്ദേഹം പറഞ്ഞു.
കോടതിയലക്ഷ്യ ഹരജിയോ ഉപവാസ പ്രഹസനമോ കൊണ്ട് ജനങ്ങളോടുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് നിര്‍വഹിക്കാനാവില്ല. 2016ല്‍ സുപ്രിംകോടതി കാവേരി മാനേജ്‌മെന്റ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top