തമിഴ്‌നാട് മുല്ലപ്പെരിയാര്‍ സമരസമിതി സമരത്തിന്

കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയില്‍ സമരം സംഘടിപ്പിക്കാന്‍ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ സമരസമിതി തയ്യാറെടുക്കുന്നു. ഇതിനു മുന്നോടിയായുള്ള കാല്‍നടപ്രചാരണ ജാഥയ്ക്ക് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തുടക്കമായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി സുപ്രിംകോടതി വിധി നടപ്പാക്കുക, ബേബി ഡാം ബലപ്പെടുത്താന്‍ കേരളം അനുവദിക്കുക, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള തടസ്സം മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം നടത്തുന്നത്. സൗത്ത് ഇന്ത്യന്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് തിരുമാരന്‍, തമിഴ്‌നാട് കര്‍ഷക സംഘം നേതാവ് കെ എം അബ്ബാസ്, എസ്ഡിപിഐ തേനി ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീഖ്, തെന്നിന്ത്യന്‍ നദീസംയോജന സമിതി ചെയര്‍മാന്‍ അയ്യാക്കണ്ണ് എന്നിവരാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജനുവരിയില്‍ ദില്ലിയില്‍ പ്രതിഷേധപരിപാടി നടത്തും. 25ന് തേനിയില്‍ ചേരുന്ന സമാപന സമ്മേളനം മറുമലര്‍ച്ചി ദ്രാവിഡ കഴകം നേതാവ് വൈകോ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top