തമിഴ്‌നാട് പോലിസുകാരന്‍ വെടിയേറ്റ്മരിച്ചു

ചെന്നൈ: രാജസ്ഥാനിലെ പാലി ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ചെന്നൈയിലെ പോലിസുകാരന്‍ കൊല്ലപ്പെട്ടു. ചെന്നൈയിലെ സ്വര്‍ണ മോഷണക്കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു മരിച്ച പോലിസുകാരന്‍. കേസിലെ പ്രതികളെ പിടികൂടാനാണു പ്രത്യേക അന്വേഷണ സംഘം രാജസ്ഥാനിലെത്തിയത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഏറ്റുമുട്ടലുണ്ടായി. ചെന്നൈയിലെ മധുര വോയല്‍ പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പെരിയ പാണ്ഡിന്‍ ആണ് കൊല്ലപ്പെട്ടതെന്നു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലിസ് സംഘത്തിലെ ചിലര്‍ക്കു വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. കഴിഞ്ഞ മാസമാണു കൊളത്തൂരിലെ ഒരു ജ്വല്ലറിയില്‍ നിന്ന് മൂന്നു കിലോഗ്രാം സ്വര്‍ണം മോഷണം പോയത്. കടയുടെ സീലിങില്‍ ദ്വാരമുണ്ടാക്കിയായിരുന്നു കവര്‍ച്ച.

RELATED STORIES

Share it
Top