തമിഴ്‌നാട് കോളജ് ലൈംഗിക വിവാദംകമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

മധുര: സര്‍വകലാശാലാ അധികൃതരുടെ ലൈംഗികാവശ്യങ്ങള്‍ക്കു വഴങ്ങാന്‍ പ്രഫസര്‍ കോളജ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട സംഭവത്തില്‍ ഏകാംഗ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ആര്‍ സന്താനത്തിനാണ് അന്വേഷണ ചുമതല.
ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. ഇന്നലെ മുതല്‍ അന്വേഷണം ആരംഭിച്ച കമ്മീഷന്‍, മധുര കാമരാജ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പി പി ചെല്ലദുരൈ, രജിസ്ട്രാര്‍ വി ചിന്നയ്യ എന്നിവരുമായി സംവദിച്ചു.
സര്‍വകലാശാലാ അധികൃതരുടെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറായാല്‍ മെച്ചപ്പെട്ട മാര്‍ക്കും പണവും ലഭിക്കുമെന്ന്  പ്രഫസറായി നിര്‍മലാ ദേവി വിദ്യാര്‍ഥികളോട് പറഞ്ഞുവെന്നാണ് ആരോപണം. നിര്‍മലാ ദേവിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണു വിവാദത്തിന് തുടക്കമായത്.

RELATED STORIES

Share it
Top