തമിഴ്‌നാട്ടില്‍ ഹിന്ദുനേതാക്കളെവധിക്കാന്‍ പദ്ധതി; അഞ്ചുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ഹിന്ദുസംഘടനാ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് അഞ്ചുപേരെ തമിഴ്‌നാട് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഞായറാഴ്ച കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹിന്ദു മക്കള്‍ കച്ചി നേതാവായ അര്‍ജുന്‍ സമ്പത്ത്, ഹിന്ദു മുന്നണി നേതാവായ മൂകാംബികൈ മണി എന്നിവരുള്‍പ്പെടെയുള്ളവരെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടെന്നാണ് പോലിസ് അവകാശപ്പെടുന്നത്. ചെന്നൈയില്‍ നിന്നു കോയമ്പത്തൂരില്‍ ഒരു വിവാഹത്തിനു പങ്കെടുക്കാനെത്തിയ വേളയിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. അഞ്ചാമന്‍ ഇവരെ സ്വീകരിക്കാന്‍ എത്തിയ ആളാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഗൂഢാലോചന പുറത്തുവന്നതെന്നു പോലിസ് പറയുന്നു. ഇവര്‍ക്കെതിരേ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

RELATED STORIES

Share it
Top