തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

ഫറോക്ക്: തമിഴ്‌നാട്ടിലെ തേനിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടു കുട്ടികള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
മലപ്പുറം വാഴയൂര്‍ പഞ്ചായത്തില്‍ അഴിഞ്ഞിലം ജുമാ മസ്ജിദിന് സമീപം കളത്തുംപടി പരേതനായ കുഞ്ഞഹമ്മദിന്റെ മകന്‍ അബ്ദുര്‍റഷീദ് (42), ഭാര്യ റസീന (35), മക്കളായ ലാമിയ (13), ബാസില്‍ (12) എന്നിവരാണ് മരിച്ചത്. റഷീദിന്റെ മറ്റൊരു മകന്‍ ഫായിസും ബന്ധുവും ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്.
ചെന്നൈയില്‍ അഖില്‍ റോഡ് വേയ്‌സില്‍ മാനേജരായിരുന്ന അബ്ദുര്‍റഷീദ് കുടുംബസമേതം ജോലിസ്ഥലത്തു നിന്ന് തേനിയിലേക്ക് വിനോദയാത്ര പോയതായിരുന്നു.

RELATED STORIES

Share it
Top