തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തു, ബിജെപി ഓഫീസിന് നേരെ ബോംബേറ്



കോയമ്പത്തൂര്‍ : തമിഴ്‌നാട്ടിലെ വെല്ലൂരില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക്് നേരെ ആക്രമണം. ഇതിന് തൊട്ടുപിന്നാലെ കോയമ്പത്തൂരില്‍ ബിജെപി ഓഫിസിന് നേരെ അജ്ഞാതന്‍ പെട്രോള്‍ ബോംബെറിഞ്ഞു. ബോംബേറിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പെരിയാറുടെ പ്രതിമകള്‍ തകര്‍ക്കപ്പെടുമെന്ന് ബിജെപി നേതാവ് എച്ച് രാജയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു വെല്ലൂരില്‍  പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിമയുടെ മൂക്കു തകര്‍ക്കുകയും മുഖം വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തോടനുബന്ധിച്ച് രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിലൊരാള്‍ ബിജെപി പ്രവര്‍ത്തകനും മറ്റൊരാള്‍ സിപിഐ പ്രവര്‍ത്തകനുമാണെന്നും പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top