തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് പാല്‍ക്കടത്ത് സജീവം

ചിറ്റൂര്‍: കേരളത്തിലെ പാല്‍ ക്ഷാമം മുതലെടുത്ത് തമിഴ്‌നാട്ടില്‍ നിന്ന് ഗുണമേന്മയില്ലാത്ത പാല്‍ കടത്ത് സജീവം. മിനാക്ഷിപുരത്ത് ക്ഷിര വികസനവകുപ്പിന്റെ കീഴിലെ പാല്‍ പരിശോധന കേന്ദ്രത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന ഗുണനിലവാരമില്ലാത്ത പാല്‍  നാലു തവണ പിടികൂടി. ഗുണമേന്മയുള്ള പാലിനൊപ്പം തന്നെ ഗുണമേന്മ കുറഞ്ഞ പാലിന്റെ വരവും അധികരിക്കുന്നതായി പരിശോധന കോന്ദ്രത്തിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
കൊഴുപ്പും കൊഴുപ്പിതര ഘര പദാര്‍ത്ഥത്തിന്റെയും അളവ് പരിശോധന നടത്തിയാണ് മീനാക്ഷിപുരത്തെ ചെക്ക് പോസ്റ്റില്‍ നിന്ന് വാഹാനങ്ങള്‍ കടത്തിവിടുന്നത്. ഗുണമേന്മയുള്ള പാലി ല്‍ മൂന്നു ശതമാനം കൊഴുപ്പു വേണം. അതുപോലെ പ്രോട്ടീ ന്‍, ലാക്ടോസ്, മറ്റ് ധാതുലവണാംശങ്ങളടക്കം ഗുണമേന്മയുള്ള പാലില്‍ ഖരപദാര്‍ത്ഥങ്ങളുടെ അളവ് 8.5 ശതമാനം വേണമെന്നാണ്. പരിശോധനയില്‍ കുറവ് കണ്ടെത്തിയാല്‍ സാമ്പിള്‍ ശേഖരിച്ച് പാല്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറുകയാണ് ചെയ്തു വരുന്നത്.
ദിവസേന മീനാക്ഷിപുരത്തെ പരിശോധന കേന്ദ്രം വഴി മാത്രം ചെറുതും വലുതുമായ അന്‍പതോളം വാഹനങ്ങളിലായി മൂന്നു ലക്ഷത്തിലധികം  ലിറ്റര്‍ പാല്‍ അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്നത്. പരിശോധനയില്ലാതെ ഊടുവഴിയിലൂടെ എത്തുന്നത് വേറെയും.  കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഗുണനിലവാരം കുറഞ്ഞ പാല്‍ പിടികൂടി തമിഴ്‌നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. പൊള്ളാച്ചിയിലെ കേടി മേടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഹരി ഡയറി ഫാമില്‍ നിന്നും തൃശൂര്‍ പേരാമംഗലത്തേക്ക് കൊണ്ടുപോവുകയായിരുന്ന കൃഷ്ണ ബ്രാന്റിലുള്ള  1100 ലിറ്റര്‍ പാലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പിടികൂടിയത്. ഇതിനു മുന്‍പ് മൂന്നുതവണകളിലായി ആയിരക്കണക്കിനു ലിറ്റര്‍ പാല്‍ പിടികൂടി മടക്കിയിട്ടുണ്ട്. നിലവില്‍ പാല്‍ പരിശോധനയ്ക്ക് മീനാക്ഷിപുരത്ത് മാത്രമാണ് കേന്ദ്രമുള്ളത്.
സംസ്ഥാനത്തെ ക്ഷീരസംഘങ്ങള്‍ കര്‍ഷകരില്‍ നിന്നും ഗുണ നിലവാരത്തിനനുസരിച്ച്  ലിറ്ററിന് 35 മുതല്‍ 40 രൂപ വരെ നല്‍കി സീകരിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ 30 രൂപയ്ക്ക് ഒരു ലിറ്റര്‍ പാല്‍ ലഭിക്കും. ഇത് ഇടനിലക്കാര്‍ മുഖേന മൊത്തമായി സംഭരിച്ച് കേരളത്തിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.

RELATED STORIES

Share it
Top