വേളാങ്കണ്ണി തീര്‍ത്ഥാടകരായ ഏഴ് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു


ചെന്നൈ: വേളാങ്കണ്ണിക്ക് തീര്‍ത്ഥാടനത്തിന് പോയ ഏഴ് മലയാളികല്‍ തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോട് ബന്തിയോട് മണ്ടെയ്ക്കാപ് സ്വദേശികളായ ഏഴ് പേരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കുഴിത്തല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹെറാള്‍ഡ് മണ്‍ഡ്രോ(50), ഭാര്യ പ്രസില്ല, മകന്‍ രോഹിത്, ഹെറാള്‍ഡിന്റെ സഹോദരന്‍ ഫതോറിന്‍ മണ്‍ഡ്രോ, മകള്‍ ഷാരോണ്‍ ഹെറാല്‍ഡിന്റെ ഇളയ സഹോദരന്‍ ആല്‍വിന്‍ മണ്‍ഡ്രോ, ഭാര്യ പ്രീമ എന്നിവരാണ് മരിച്ചത്. രോഹന്‍, ജെസ്മ, സന്‍വി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ശനിയാഴ്ച പുലര്‍ച്ചെ കരൂര്‍ ജില്ലയിലെ കുഴിത്തലയിലാണ് അപകടമുണ്ടായത്.  ഈ മാസം നാലാം തിയ്യതി വേളാങ്കണ്ണിക്ക് പോയ സംഘം തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിവരവെ ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിക്കുകയായിരുന്നു.
10 പേരടങ്ങുന്ന സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ഏഴ്‌പേരും അപകടം സംഭവിച്ച ഉടന്‍ തന്നെ മരിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.

RELATED STORIES

Share it
Top