തമിഴ്‌നാട്ടിലും കര്‍ണാടകയിലും കനത്ത മഴയെന്ന് മുന്നറിയിപ്പ്

ചെന്നൈ: കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും കനത്ത മഴയുണ്ടാവുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ നഗരത്തിലും തമിഴ്‌നാട്ടിലെ മറ്റു പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവല്ലൂര്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. മേട്ടൂര്‍ ഡാമും നദികളും നിറഞ്ഞിരിക്കുകയാണ്. വെള്ളപ്പൊക്കം തടയുന്നതിനായി ഓവുചാലുകള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ സുരക്ഷാ പ്രവര്‍ത്തകരെ തയ്യാറാക്കി നിര്‍ത്തിയതായി തമിഴ്‌നാട് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
കര്‍ണാടകയില്‍ 12 ജില്ലകളില്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. തെക്കന്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

RELATED STORIES

Share it
Top