തമിഴ്‌നാടിന് ജലം വിട്ടുനല്‍കണമെന്ന് കാവേരി ബോര്‍ഡ്

ബാംഗളൂരു: തമിഴ്‌നാടിന് ജലം വിട്ടുനല്‍കണമെന്ന് കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് കര്‍ണാടകയോട് ആവശ്യപ്പെട്ടു. രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ബോര്‍ഡിന്റെ നിര്‍ദേശം.
3,12,400 ഘന അടി ജലം വിട്ടുനല്‍കാനാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ 17,72,500 ഘന അടി ജലം തമിഴ് നാടിന് വിട്ടുനല്‍കാനായിരുന്നു സുപ്രിംകോടതി ഉത്തരവ്. 192 ടിഎംസിയില്‍ നിന്നു കാവേരി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ ആവശ്യപ്രകാരം തമിഴ്‌നാടിനുള്ള ജലത്തിന്റെ അളവ് കോടതി ചുരുക്കുകയായിരുന്നു. ജൂണില്‍ അധിക ജലമുപയോഗിച്ച് നിര്‍ദേശപ്രകാരമുള്ള വെള്ളം തമിഴ്‌നാടിന് നല്‍കണമെന്ന് കര്‍ണാടകയോട് ആവശ്യപ്പെട്ടതായി കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് അധ്യക്ഷന്‍ എസ് മസൂദ് ഹുസയ്ന്‍ അറിയിച്ചു. പോണ്ടിച്ചേരിയിലേക്കുള്ള ജലവിതരണം തുടരണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top